ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Wednesday 27 January 2016

ശ്രീ.ഉമാശങ്കറിന്റെ സൈനികജീവിത കഥകൾ കേട്ടപ്പോൾ കൊച്ചു മനസുകൾ ആകാംക്ഷാഭരിതമായിരുന്നു.
തോക്കുകളും വെടിയുണ്ടകളും പീരങ്കികളും സംസാരവിഷയമായപ്പോൾ കുട്ടികൾ വീർപ്പടക്കി നിന്നു.
ദേശസ്നേഹം എപ്പോഴും നമ്മുടെ നെഞ്ചിനകത്ത് വേണം എന്നുള്ള ഉപദേശം കുഞ്ഞു പൗരന്മാർ തലകുലുക്കി സ്വീകരിച്ചു.ജവാൻ ആകാൻ താൽപ്പര്യമുള്ള നവീന് നല്ലൊരു ഉപദേശവും കൊടുത്തു. കുഞ്ഞു സംശയങ്ങൾക്ക് മറുപടിയും നൽകി.പഞ്ചാബിലും രാജസ്ഥാനിലെയും ദുരിതം നിറഞ്ഞതും അഭിമാനകരവുമായ തന്റെ അനുഭവങ്ങൾ അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ കുട്ടികൾക്ക് വീരപുരുഷനായി അദ്ദേഹം മാറി.
സ്കൂളിന്റെ റിപ്പബ്ലിക്ക് ദിനാഘോഷപരിപാടിയുമായി ബന്ധപെട്ടാണ് കാനത്തൂർ കയയിലെ പൂർവസൈനികൻ ശ്രീ.ഉമാശങ്കറുമായി ഇത്തരമൊരു അഭിമുഖ പരിപാടി സംഘടിപ്പിച്ചത്.
ഉമാശങ്കർ ജി യെ പ്രഥമാധ്യാപകൻ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മദർ പി.ടി.എ.പ്രസിഡന്റ് ശ്രീമതി.സുനിത മാധവൻ അധ്യക്ഷയായിരുന്നു.