ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Tuesday, 7 June 2016

പരിസ്ഥിതി ദിനാചരണം.


ഇന്ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാചരണം. വീട്ടിൽ നിന്നും കൊണ്ടുവന്ന പൂക്കളുമായി കുട്ടികൾ സ്കൂളിലെ കാഞ്ഞിരമരത്തിനു ചുറ്റും കൂടി.

ഒരുപാട് വർഷമായി വിദ്യാലയമുറ്റത്ത് തലയുയർത്തി നിൽക്കുന്ന ആ മരമുത്തശ്ശന് കുട്ടികളുടെ പുഷ്പാർച്ചന.....





വിദ്യാലയത്തിൽ നടാനായി നാടൻ ഫലവൃക്ഷങ്ങളുടെ വിത്തുകൾ പാകി.ചക്കക്കുരു,മാങ്ങാണ്ടി,പേരവിത്ത്,പുളി തുടങ്ങിയയൊക്കെ കുട്ടികൾ തന്നെ തയ്യാറാക്കിയ പ്ലാസ്റ്റിക്ക് കവറിൽ പാകി.







.ഒരു രക്ഷിതാവ് കൊണ്ടുവന്ന തെങ്ങിൻ തൈയ്‌ കുട്ടികൾ തന്നെ സ്കൂൾ വളപ്പിൽ വച്ചു.




പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ധനിത്ത് ഒന്നാം സ്ഥാനവും സഫീദ രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് അഭിനന്ദനങ്ങൾ.

അതോടൊപ്പം പോസ്റ്റർ രചന,പൂന്തോട്ട നിർമ്മാണം തുടങ്ങിയവയും നടന്നു.

രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് പ്രഥമാധ്യാപകൻ, വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥിന്റെ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജിഷ്ണ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു

പ്രവേശനോൽസവം...

 പ്രവേശനോത്സവത്തിൽ നിന്നും...







Saturday, 12 March 2016

ഉച്ചക്കഞ്ഞി പോഷകസമ്പന്നമാകുന്നു:-

ണിം..ണിം..
മൂന്നരയ്ക്കുള്ള പതിവ് ബെല്ല് മുഴങ്ങി...
നേരത്തെ നിശ്ചയിച്ച ഏഴാം ക്ലാസ്സിലെ അഞ്ചു കുട്ടികളും മാഷും കണ്ടത്തിലേക്ക്‌ നടന്നു....
സ്കൂളിന്റെ പച്ചക്കറിത്തോട്ടത്തിലേക്ക്...
ചീര പറിക്കാൻ..
സസൂക്ഷ്മം ചീരകളെ പിഴുതെടുത്തു..കെട്ടുകളാക്കി..
ഓരോ കെട്ടും വീടുകളിലേക്ക് കൊടുത്തയച്ചു.
പിറ്റേ ദിവസം കുട്ടികൾ എത്തിയത് അമ്മമാർ മുറിച്ച് കൊടുത്തയച്ച ചീരയുമായി.
കുട്ടികളുടെ ലീല മൂത്തമ്മ ഇനി അതിനെ സ്വാദിഷ്ടമായ കറിയാക്കും.
ഉച്ചക്കഞ്ഞിക്ക് ചീരക്കറി വിളമ്പി.
കുറച്ചു പേർ കൂടുതൽ ഉണ്ടു,
"ചോറ് ചാടട്ടോ മാഷെ " എന്ന് ചോദിക്കാറുള്ള പലരും രണ്ടു പ്രാവശ്യം ചോറ് വാങ്ങി.
ചീരക്കറി മാറ്റി വച്ചതെന്തിനെന്നു പ്രീതികയോട് ചോദിച്ചപ്പോൾ അവള് പറയുകയാണ്.."അത് ഒടുക്കം തിന്നാൻ മാഷെ".

Sunday, 21 February 2016

മൂന്നു ദിനങ്ങളിലായിട്ടായിരുന്നു ഈ വർഷത്തെ പഠനയാത്ര.
ആദ്യദിനം പശ്ചിമഘട്ട മലനിരകളിലൂടെ ആയിരുന്നു.
മൂന്നാർ,മാട്ടുപ്പെട്ടി, ഇരവികുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
രണ്ടാം ദിനം എറണാകുളം ജില്ലയിൽ...ചോറ്റാനിക്കര, ത്രിപ്പുണിത്തുറ കൊട്ടാരം, കൊച്ചി കായലിൽ ബോട്ടിംഗ്,ലുലുമാൾ...
മൂന്നാംദിനം ആതിരപ്പിള്ളി വെള്ളച്ചാട്ടവും ഡ്രീം വേൾഡ് വാട്ടർ പാർക്കും.........
51 കുട്ടികളുമായാണ് പഠനയാത്ര പോയത്.......