ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Sunday, 9 August 2015

ഹിരോഷിമാ ദിനം

ജിഷ്ണാ ബാലകൃഷ്ണന്റെ സോളോ ഡ്രാമ..
രാവിലെ അസംബ്ലി നടന്നുകൊണ്ടിരിക്കുമ്പോള്‍ ജിഷ്ണ നിലവിളിച്ചു കൊണ്ട് മുന്നിലേക്ക് ഓടി വരികയായിരുന്നു.കുട്ടികള്‍ അമ്പരന്നു പോയി.യുദ്ധ ഭൂമിയില്‍ നിന്നും വരുന്ന ഒരു കുട്ടിയായി അവള്‍ സ്വയം പരിചയപ്പെടുത്തി..ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍..കല്‍ക്കൂരമായി മാറിയ അവളുടെ വീട്..അവളുടെ പ്രിയപ്പെട്ട സ്ക്കൂള്‍..അച്ഛനമ്മമാര്‍...ആശുപത്രിയില്‍ കണ്ട ദാരുണമായ കാഴ്ചകള്‍....യുദ്ധത്തിന്റെ ഭീകരത തന്റെ ശരീരവും സംഭാഷണവും കൊണ്ട് ജീഷ്ണ ആവിഷ്ക്കരിക്കുകയായിരുന്നു.യുദ്ധം എന്താണ് അവശേഷിപ്പിക്കുന്നത്?അനാഥരായ,അംഗഭംഗം വന്ന കുറേ കുഞ്ഞുങ്ങള്‍...അവതരണം കഴിഞ്ഞപ്പോള്‍ പലകുട്ടികളും കണ്ണു തുടക്കുന്നുണ്ടായിരുന്നു...ആറാംക്ലാസില്‍ പഠിക്കുന്ന ജിഷ്ണ കഴിഞ്ഞ വര്‍ഷത്തെ ജില്ലാ സ്ക്കൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ടില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു..






No comments:

Post a Comment