ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday 12 March 2016

ഉച്ചക്കഞ്ഞി പോഷകസമ്പന്നമാകുന്നു:-

ണിം..ണിം..
മൂന്നരയ്ക്കുള്ള പതിവ് ബെല്ല് മുഴങ്ങി...
നേരത്തെ നിശ്ചയിച്ച ഏഴാം ക്ലാസ്സിലെ അഞ്ചു കുട്ടികളും മാഷും കണ്ടത്തിലേക്ക്‌ നടന്നു....
സ്കൂളിന്റെ പച്ചക്കറിത്തോട്ടത്തിലേക്ക്...
ചീര പറിക്കാൻ..
സസൂക്ഷ്മം ചീരകളെ പിഴുതെടുത്തു..കെട്ടുകളാക്കി..
ഓരോ കെട്ടും വീടുകളിലേക്ക് കൊടുത്തയച്ചു.
പിറ്റേ ദിവസം കുട്ടികൾ എത്തിയത് അമ്മമാർ മുറിച്ച് കൊടുത്തയച്ച ചീരയുമായി.
കുട്ടികളുടെ ലീല മൂത്തമ്മ ഇനി അതിനെ സ്വാദിഷ്ടമായ കറിയാക്കും.
ഉച്ചക്കഞ്ഞിക്ക് ചീരക്കറി വിളമ്പി.
കുറച്ചു പേർ കൂടുതൽ ഉണ്ടു,
"ചോറ് ചാടട്ടോ മാഷെ " എന്ന് ചോദിക്കാറുള്ള പലരും രണ്ടു പ്രാവശ്യം ചോറ് വാങ്ങി.
ചീരക്കറി മാറ്റി വച്ചതെന്തിനെന്നു പ്രീതികയോട് ചോദിച്ചപ്പോൾ അവള് പറയുകയാണ്.."അത് ഒടുക്കം തിന്നാൻ മാഷെ".