ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Tuesday, 7 June 2016

പരിസ്ഥിതി ദിനാചരണം.


ഇന്ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാചരണം. വീട്ടിൽ നിന്നും കൊണ്ടുവന്ന പൂക്കളുമായി കുട്ടികൾ സ്കൂളിലെ കാഞ്ഞിരമരത്തിനു ചുറ്റും കൂടി.

ഒരുപാട് വർഷമായി വിദ്യാലയമുറ്റത്ത് തലയുയർത്തി നിൽക്കുന്ന ആ മരമുത്തശ്ശന് കുട്ടികളുടെ പുഷ്പാർച്ചന.....

വിദ്യാലയത്തിൽ നടാനായി നാടൻ ഫലവൃക്ഷങ്ങളുടെ വിത്തുകൾ പാകി.ചക്കക്കുരു,മാങ്ങാണ്ടി,പേരവിത്ത്,പുളി തുടങ്ങിയയൊക്കെ കുട്ടികൾ തന്നെ തയ്യാറാക്കിയ പ്ലാസ്റ്റിക്ക് കവറിൽ പാകി..ഒരു രക്ഷിതാവ് കൊണ്ടുവന്ന തെങ്ങിൻ തൈയ്‌ കുട്ടികൾ തന്നെ സ്കൂൾ വളപ്പിൽ വച്ചു.
പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ധനിത്ത് ഒന്നാം സ്ഥാനവും സഫീദ രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് അഭിനന്ദനങ്ങൾ.

അതോടൊപ്പം പോസ്റ്റർ രചന,പൂന്തോട്ട നിർമ്മാണം തുടങ്ങിയവയും നടന്നു.

രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് പ്രഥമാധ്യാപകൻ, വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥിന്റെ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജിഷ്ണ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു

No comments:

Post a Comment