ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday, 25 July 2015

ജനായത്ത വിദ്യാലയം


കാനത്തൂര്‍ സ്ക്കൂള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. കനത്ത മഴ കുട്ടികളുടെ ആവേശം തെല്ലും ശമിപ്പിക്കുന്നില്ല.പ്രധാന മത്സരം സ്ക്കുള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ്.ഏഴാം ക്ലാസിലെ ആകാശും ആദിത്യയുമാണ് സ്ഥാനാര്‍ത്ഥികള്‍.ആകാശിന്റെ ചിഹ്നം തത്തമ്മയാണ്.ആദിത്യയുടേത് മയിലും.ഉച്ചനേരത്തേയും വൈകുന്നേരത്തേയും ഒഴിവു സമയങ്ങള്‍ കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നു.പ്രചാരണത്തിന് വൈവിധ്യമാര്‍ന്ന തന്ത്രങ്ങളാണ് കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നത്. ജാഥകള്‍,തെരുവുനാടകങ്ങള്‍,പോസ്റ്ററുകള്‍,ബാഡ്ജുകള്‍,കവല പ്രസംഗങ്ങള്‍,ക്ലാസ് യോഗങ്ങള്‍,മീറ്റ് ദ കാന്‍ഡിഡേറ്റ്...
സ്ക്കൂള്‍ സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ ആദിത്യ.കെ യുടെ നേതൃത്വത്തിലുള്ള  പതിനഞ്ചംഗ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ജനായത്ത വിദ്യാലയം
തെരഞ്ഞെടുപ്പ് പ്രചാരണം-തെരുവുനാടകം

 

ജനായത്ത വിദ്യാലയം
സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ബാലറ്റു പേപ്പറുകളുടെ മാതൃക.

 
No comments:

Post a Comment