Fun With Science ക്ലാസ് VII അടിസ്ഥാനശാസ്ത്രം യൂണിറ്റ് 2 പ്രകാശവിസ്മയങ്ങള്‍ കുട്ടികള്‍ നിര്‍മ്മിച്ച ബാറ്ററികൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന കളര്‍ഡിസ്ക്കുകള്‍
കാനത്തൂർ ജി.യു.പി.സ്കൂളിലെ ഓണാഘോഷം.. രാവിലെ 9 മണിക്ക് തന്നെ അവരെത്തി..കയ്യിൽ പൂക്കളുമായി..എല്ലാവരും ഒത്തുചേർന്ന് സ്നേഹം കൊണ്ടൊരു പൂക്കളം തീർത്തു.
ആദിത്യയും കൂട്ടുകാരികളും തിരുവാതിരച്ചുവടുകൾ വച്ചു.
രസകരമായ ഓണക്കളികൾ....
ഉച്ചയോടെ അവരുടെ മുന്നിൽ നാക്കിലയിൽ വിഭവ സമൃദ്ധമായ ഓണസദ്യ....
ഓണസദ്യയുണ്ടാക്കിയത് കാനത്തൂരിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന്..ഒരു സ്ഥലത്തെ രക്ഷിതാക്കളും നാട്ടുകാരും ഒത്തുചേര്‍ന്ന് പുളിശ്ശേരിയുണ്ടാക്കി.മറ്റൊരിടത്ത് അവിയല്‍,മറ്റൊരിടത്ത് സാമ്പാര്‍..സ്ക്കൂളില്‍ ചോറും പായസവും പപ്പടവും..ഇങ്ങനെ ഒരു പ്രദേശം മുഴുവന്‍ ഓണസദ്യയൊരുക്കുന്നതില്‍ പങ്കാളികളായി...
ആറാം ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷ് എങ്ങനെ പഠിക്കുന്നു,അവര്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടോ?തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനായിരുന്നു മാതൃഭൂമി ചാനലും പത്രക്കാരും ക്ലാസില്‍ എത്തിയത്.ഒപ്പം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ മുന്‍ ഡയറക്ടര്‍ ഡോ.പി.കെ ജയരാജും ഉണ്ടായിരുന്നു.ക്ലസ് നിരീക്ഷിച്ചും കുട്ടികളുടെ പ്രകടനം കണ്ടും അവരുമായി സംവദിച്ചുമായിരുന്നു ചാനല്‍സംഘം മടങ്ങിയത്.ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ കാണിച്ച മിടുക്ക് അവരെ അത്ഭുതപ്പെടുത്തി.
കര്‍ഷകദിനം നാടന്‍ നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു കര്‍ഷകദിനത്തിലെ ഞങ്ങളുടെ മുദ്രാവാക്യം.കരകയമ,ചെന്താടി,ജീരക ചെമ്പാവ്,വെളുത്തന്‍,കൊളേര്യന്‍,വെള്ളാര്യന്‍ തുടങ്ങി പുതിയ തലമുറയ്ക്ക് അന്യമായ നാല്‍പതോളം നെല്‍വിത്തിനങ്ങളും അവയുടെ പ്രത്യകതകളും ഉപയോഗവുമെല്ലാം എഴുതിയ കുറിപ്പടക്കം അന്നേദിവസം പ്രദര്‍ശിപ്പിച്ചു.പ്രദേശത്തെ മികച്ച കര്‍ഷകന്‍ ശ്രീ ഗംഗാധരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.കൃഷിക്കാരനുമായി കുട്ടികള്‍ സംവദിച്ചു.