ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Tuesday, 23 August 2016

കർഷകദിനാചരണം..

ഗ്രാഫ്റ്റിംഗിന്റെയും ബഡിങ്ങിന്റെയും ബാലപാഠങ്ങളുമായ് പപ്പേട്ടൻ സ്കൂളിൽ എത്തി...........
കർഷകദിനത്തിൽ മുന്നാട് മരുതുങ്കരയിലെ പത്മനാഭനെന്ന(പപ്പേട്ടൻ ) യുവകർഷകൻ ഒട്ടിക്കൽ,പതിവയ്ക്കൽ,മുകുളം ഒട്ടിക്കൽ തുടങ്ങിയ നൂതന കാർഷിക സാങ്കേതികവിദ്യയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
കശുമാവിൻ തൈയിൽ ഗ്രാഫ്റ്റിങ് നടത്തി അദ്ദേഹം സ്കൂളിന് സമ്മാനിച്ചു.
കുരുമുളക്,ചെമ്പരത്തി തുടങ്ങിയ ചെടികളിലും 'ഒട്ടിക്കൽ' എങ്ങനെ പ്രാവർത്തികമാക്കാമെന്ന് കാണിച്ചുതന്നു.
ഈ കർഷകദിനത്തിൽ കുട്ടികൾക്ക് നവ്യാനുഭവമായി പപ്പേട്ടന്റെ സന്ദർശനം.....


No comments:

Post a Comment