ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday, 26 September 2015

മണ്ണില്‍ പൊന്ന് വിളഞ്ഞപ്പോള്‍...

കൃഷിപാഠം
മണ്ണില്‍ പൊന്ന് വിളഞ്ഞപ്പോള്‍...
കപ്പകൃഷിയുടെ വിളവെടുപ്പ്
















 കപ്പക്കറി കുട്ടികള്‍ക്ക്
പാചകത്തിന് രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളുടേയും സഹായം










 

Saturday, 19 September 2015

അന്വേഷണാത്മക ശാസ്ത്രപഠനം

സ്ക്കൂള്‍ പറമ്പിലെ മണ്ണ് അസിഡിക്കോ ആല്‍ക്കലൈനോ?
കുട്ടികളുടെ മണ്ണ് പരിശോധന
സ്ക്കൂള്‍ പറമ്പിലെ വിവിധസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണിന്റെ pHമൂല്യം കണ്ടെത്തുന്നു.

ക്ലാസ് VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ്  3 ആസിഡും ആല്‍ക്കലിയും

















Wednesday, 16 September 2015

എല്ലാ ക്ലാസിലും ദിനപ്പത്രം

മാതൃഭൂമിയുടെ 'മധുരം മലയാളം' പരിപാടിയുടെ ഭാഗമായി കാസര്‍ഗോഡ് ലയണ്‍സ് ക്ലബ്ബ് സ്പോണ്‍സര്‍ ചെയ്യുന്ന വിവധക്ലാസുകളിലേക്കുള്ള ദിനപ്പത്രം അഡ്വ.വിനോദ്കുമാര്‍ സ്ക്കൂള്‍ ലീഡര്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം  ചെയ്യുന്നു.




സംസ്ഥാന കൃഷിവകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.എ.ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.




Saturday, 12 September 2015

നാടിന് മാതൃകയായി ജൈവപച്ചക്കറിക്കൃഷി

കഴിഞ്ഞ വര്‍ഷം സ്ക്കൂള്‍ പി.ടി.എ.യും കുട്ടികളും ചേര്‍ന്നു നടത്തിയ ജൈവപച്ചക്കറിക്കൃഷി കാനത്തൂരിന് മാതൃകയായിരുന്നു.വര്‍ഷങ്ങളായി തരിശിട്ട വയലില്‍ കൃഷിചെയ്തപ്പോള്‍ വിളഞ്ഞത് നൂറുമേനി.വളമായി ഉപയോഗിച്ചത് വിത്തു നടമ്പോളിട്ട അല്പം ജൈവവളം മാത്രം.രാസവളമോ കീടനാശിനി പ്രയോഗംകൊണ്ടോ മലിമസമാകാത്ത മണ്ണ് പൊന്നു വിളയിച്ചപ്പോള്‍ നാട്ടുകാര്‍ അത്ഭുതപ്പെട്ടു. നമ്മുടെ മണ്ണിന് ഇത്ര ഗുണമോ?
കഴിഞ്ഞ കൃഷിയുടെ ചില ഓര്‍മമകള്‍..കൃഷി ആല്‍ബത്തില്‍നിന്നും...





















































Sunday, 6 September 2015

സ്ക്കൂളിന് അഞ്ചു ക്ലാസുമുറികള്‍ കൂടി...!

അധ്യാപകദിനത്തില്‍ കുട്ടികള്‍ക്കൊരു സമ്മാനം...!!!
സ്ക്കൂളിന് അഞ്ചു ക്ലാസുമുറികള്‍ കൂടി.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി,ശ്രീ പി.കരുണാകരന്‍ എം.പിയുടെ ശ്രമഫലമായി സ്ക്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പു മന്ത്രി ശ്രീ.കെ.പി.മോഹനന്‍ നിര്‍വ്വഹിക്കുന്നു.ഉദുമ എം.എല്‍.എ ശ്രീ.കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു.മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.ഭവാനി സ്വാഗതം പറഞ്ഞു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി,കാറഡടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബി.എം.പ്രദീപ്,ജില്ലാ കലക്ടര്‍ ശ്രീ.മുഹമ്മദ് സഗീര്‍ IAS എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.



















 സ്ക്കൂള്‍ ലൈബ്രറിയുടെ വികസനത്തിനായി 50,000 രൂപ സംഭാവന തന്ന ശ്രീ.നാരായണന്‍ നമ്പ്യാരെ മന്ത്രി പൊന്നാട അണിയിക്കുന്നു.




വിഷം തീണ്ടാത്ത കപ്പ
സ്ക്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ നടത്തിയ
ജൈവകപ്പക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിവകുപ്പു മന്ത്രി ശ്രീ.കെ.പി.മോഹനന്‍ നിര്‍വ്വഹിക്കുന്നു. ഒപ്പം ഉദുമ എം.എല്‍.എ ശ്രീ.കെ.കുഞ്ഞിരാമനും.