ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Sunday, 6 September 2015

സ്ക്കൂളിന് അഞ്ചു ക്ലാസുമുറികള്‍ കൂടി...!

അധ്യാപകദിനത്തില്‍ കുട്ടികള്‍ക്കൊരു സമ്മാനം...!!!
സ്ക്കൂളിന് അഞ്ചു ക്ലാസുമുറികള്‍ കൂടി.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി,ശ്രീ പി.കരുണാകരന്‍ എം.പിയുടെ ശ്രമഫലമായി സ്ക്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പു മന്ത്രി ശ്രീ.കെ.പി.മോഹനന്‍ നിര്‍വ്വഹിക്കുന്നു.ഉദുമ എം.എല്‍.എ ശ്രീ.കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു.മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.ഭവാനി സ്വാഗതം പറഞ്ഞു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി,കാറഡടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബി.എം.പ്രദീപ്,ജില്ലാ കലക്ടര്‍ ശ്രീ.മുഹമ്മദ് സഗീര്‍ IAS എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. സ്ക്കൂള്‍ ലൈബ്രറിയുടെ വികസനത്തിനായി 50,000 രൂപ സംഭാവന തന്ന ശ്രീ.നാരായണന്‍ നമ്പ്യാരെ മന്ത്രി പൊന്നാട അണിയിക്കുന്നു.
വിഷം തീണ്ടാത്ത കപ്പ
സ്ക്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ നടത്തിയ
ജൈവകപ്പക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിവകുപ്പു മന്ത്രി ശ്രീ.കെ.പി.മോഹനന്‍ നിര്‍വ്വഹിക്കുന്നു. ഒപ്പം ഉദുമ എം.എല്‍.എ ശ്രീ.കെ.കുഞ്ഞിരാമനും.
No comments:

Post a Comment