Saturday, 25 July 2015
ജനായത്ത വിദ്യാലയം
Meet the Candidates
സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ Meet the Candidates പരിപാടി സംഘടിപ്പിച്ചു.സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ നയപരിപാടികള്‍ വിശദീകരിക്കാന്‍ അവസരം.ശേഷം മറ്റുള്ളവര്‍ക്ക് അവരോട് ചോദ്യങ്ങള്‍ ചോദിക്കാം.സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിയത് സോഷ്യല്‍ ക്ലബ്ബിന്റെ കണ്‍വീനര്‍ ആദിത്യയായിരുന്നു.

കാനത്തൂര്‍ സ്ക്കൂള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. കനത്ത മഴ കുട്ടികളുടെ ആവേശം തെല്ലും ശമിപ്പിക്കുന്നില്ല.പ്രധാന മത്സരം സ്ക്കുള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ്.ഏഴാം ക്ലാസിലെ ആകാശും ആദിത്യയുമാണ് സ്ഥാനാര്‍ത്ഥികള്‍.ആകാശിന്റെ ചിഹ്നം തത്തമ്മയാണ്.ആദിത്യയുടേത് മയിലും.ഉച്ചനേരത്തേയും വൈകുന്നേരത്തേയും ഒഴിവു സമയങ്ങള്‍ കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നു.പ്രചാരണത്തിന് വൈവിധ്യമാര്‍ന്ന തന്ത്രങ്ങളാണ് കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നത്. ജാഥകള്‍,തെരുവുനാടകങ്ങള്‍,പോസ്റ്ററുകള്‍,ബാഡ്ജുകള്‍,കവല പ്രസംഗങ്ങള്‍,ക്ലാസ് യോഗങ്ങള്‍,മീറ്റ് ദ കാന്‍ഡിഡേറ്റ്...
സ്ക്കൂള്‍ സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ ആദിത്യ.കെ യുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ജനായത്ത വിദ്യാലയം
തെരഞ്ഞെടുപ്പ് പ്രചാരണം-തെരുവുനാടകം
ജനായത്ത വിദ്യാലയം
സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ബാലറ്റു പേപ്പറുകളുടെ മാതൃക.
Sunday, 19 July 2015
Friday, 17 July 2015
Learning by Doing
ക്ലാസ് VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ് 1 മണ്ണില്‍ പൊന്നുവിളയിക്കാം
പതിവെയ്ക്കല്‍(layering)
കുട്ടികള്‍ സ്ക്കൂള്‍ കോമ്പൗണ്ടിലെ പേരമരത്തില്‍ പതിവെയ്ക്കുന്നു. നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് പേരയുടെ പന്ത്രണ്ടോളം ശാഖകളില്‍ നിന്നും പുതിയ തൈകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ പതിവെയ്ക്കല്‍ കുട്ടികള്‍ ചെയ്തു.പതിവെയ്ക്കലില്‍ വൈദഗ്ദ്യം നേടിയവരെപ്പോലെയായിരുന്നു കുട്ടികള്‍ ജോലി ചെയ്തത്.
മുകുളം ഒട്ടിക്കല്‍-budding
കുട്ടികള്‍ സ്ക്കൂള്‍ കോമ്പൗണ്ടിലെ ചെമ്പരത്തിയിലും റോസയിലും budding ചെയ്യുന്നു.

Monday, 6 July 2015
Saturday, 4 July 2015
Subscribe to:
Posts (Atom)