Saturday, 30 July 2016
പോളിംഗ് ബൂത്തിലേക്ക്..
കാനത്തൂർ സ്കൂൾ വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്..
ഒരാഴ്ച നീണ്ട പ്രചാരണങ്ങൾക്കു ശേഷം കുട്ടികൾ വോട്ട് ചെയ്യും.
തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കും.
ബാലറ്റ് പെട്ടികളും ബാലറ്റ് പേപ്പറുകളും തയ്യാറായി.
ബി.എൽ.ഒ.മാർ നേരിട്ടെത്തി വോട്ടർമാർക്ക് സ്ലിപ്പുകൾ വിതരണം ചെയ്തു.
ക്ലാസ്സ്ലീഡർ സ്കൂൾലീഡർ സ്ഥാനത്തേക്കാണ് മത്സരം.
തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥാന്മാർ,പോലിസ്, ബി.എൽ.ഒ.മാർ എല്ലാം കുട്ടികൾ തന്നെ.
വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ഒരു റോളുമില്ലാത്ത ഒരുകുട്ടി പോലും ഉണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങളാണ് സാമൂഹ്യശാസ്ത്രം ക്ളബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത്...
വോട്ടെണ്ണൽ ഉച്ചയ്ക്ക് ശേഷം നടക്കും.
ചാന്ദ്രദിനം
ചാന്ദ്രസഞ്ചാരികൾ കാനത്തൂർ സ്‌കൂളിലെത്തിയപ്പോൾ കുട്ടികൾക്ക് ആവേശമായി..
അവരെ അപ്പോളോ 11 ന്റെ മാതൃക നൽകി സ്വീകരിച്ചു..
കുഞ്ഞു കുഞ്ഞു സംശയങ്ങൾക്ക് ആംസ്‌ട്രോങും സംഘവും മറുപടി നൽകി...
ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്..
വിഷ്ണുരാജ്,അഭിജിത്,ജിഷ്ണു എന്നിവർ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചു..ഡോക്യൂമെന്ററി പ്രദർശനവും നടന്നു...

ചക്കമഹോത്സവം
ചക്കമഹോത്സവം മദർ പി.ടി.എ.ഗംഭീരമാക്കി.
പാവങ്ങളുടെ പഴത്തിന്റെ ഗുണങ്ങളും പ്രാധാന്യവും വിളിച്ചോതുന്നതായി ചക്കമഹോത്സവം.
ചക്കകൊണ്ടുള്ള വിവിധ വിഭവങ്ങൾ കണ്ണിനും നാവിനും വിരുന്നായി.
മൂഡ,ഉണ്ണിയപ്പം,അട,ഹൽവ,പോടി,........................നീളുന്നു ചക്കവിഭവങ്ങളുടെ പട്ടിക.
പഞ്ചായത്ത് മെമ്പർ ശ്രീമതി.ശോഭ പയോലം പരിപാടി ഉദ്‌ഘാടനം ചെയ്തു.
ഉച്ചഭക്ഷണത്തിന് സ്വാദിഷ്ടമായ ചക്കഎരിശ്ശേരിയും ചമ്മന്തിയും ചക്കക്കുരു വറവും.. പിന്നെ ചക്കപ്പായസവും....
കൃഷി പാഠം
കാനത്തൂർ കൊട്ടാരക്കര ചന്തുവേട്ടന്റെ പാടത്ത് നിലം ഉഴുതുമറിക്കുന്ന ജോലികൾ തകൃതിയായി നടക്കുന്നു.
വിത്തിടീലും....
ആ തിരക്കിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥികൾ എത്തിയത്.
കാനത്തൂർ സ്കൂളിലെ കുട്ടികൾ.
അവർക്ക് ഞാറ്റുപണികൾ കാണണം...
ചെളിയിൽ ഇറങ്ങണം..
തിരക്കിനിടയിലും ചന്തുവേട്ടൻ അവരുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുത്തു.
അന്യം നിന്നുപോകുന്ന നാട്ടുനന്മകൾ വീണ്ടുമുണർത്തികൊണ്ട് ചേറിൽ തുള്ളികളിച്ച്...പാട വരമ്പിലൂടെ അവർ സ്‌കൂളിലേക്ക് മടങ്ങി...

Subscribe to:
Posts (Atom)