ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday, 30 July 2016

കൃഷി പാഠം

കാനത്തൂർ കൊട്ടാരക്കര ചന്തുവേട്ടന്റെ പാടത്ത് നിലം ഉഴുതുമറിക്കുന്ന ജോലികൾ തകൃതിയായി നടക്കുന്നു.
വിത്തിടീലും....
ആ തിരക്കിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥികൾ എത്തിയത്.
കാനത്തൂർ സ്കൂളിലെ കുട്ടികൾ.
അവർക്ക് ഞാറ്റുപണികൾ കാണണം...
ചെളിയിൽ ഇറങ്ങണം..
തിരക്കിനിടയിലും ചന്തുവേട്ടൻ അവരുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുത്തു.
അന്യം നിന്നുപോകുന്ന നാട്ടുനന്മകൾ വീണ്ടുമുണർത്തികൊണ്ട് ചേറിൽ തുള്ളികളിച്ച്...പാട വരമ്പിലൂടെ അവർ സ്‌കൂളിലേക്ക് മടങ്ങി...No comments:

Post a Comment